രാജ്യാന്തരം

മറ്റാർക്കും വേണ്ട, കിമ്മിന്റെ മകളുടെ പേരുള്ളവരെല്ലാം തിരുത്തണമെന്ന് ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

പയോങ്ങ്യാങ്: വീണ്ടും വിചിത്ര ഉത്തരവിറക്കി ഉത്തര കൊറിയ. ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നി മകൾ 'ജു ഏ'യുടെ പേര് സ്വീകരിച്ചിട്ടുള്ള സ്‌ത്രീകളും പെൺകുട്ടികളും എത്രയും വേ​ഗം ജനനസർഫിക്കറ്റുകളിൽ അവരുടെ പേര് തിരുത്തണമെന്നാണ് പ്രദേശിക ഭരണകൂടത്തിന്റെ ഉത്തരവ്. 

തന്റെ മകളുടെ പേര് രാജ്യത്തെ മറ്റൊരു പെൺകുട്ടിക്കും വേണ്ട. 'ജു ഏ' എന്ന പേര് പെൺകുട്ടികൾക്ക് ഇടുന്നത് നിരോധിച്ചിരിക്കുന്നു എന്ന കിമ്മിന്റെ പ്രസ്‍താവന വന്നതിന് പിന്നാലെയാണ് പ്രദേശിക ഭരണകൂടത്തിന്റെ ഉത്തരവ്. ഇതോടെ ആ പേര് സ്വീകരിച്ചവരെല്ലാം ജനനസർട്ടിഫിക്കറ്റിലുൾപ്പെടെ എല്ലാം രേഖകളിലും പേര് മാറ്റ് നിർബന്ധിതരായിരിക്കുകയാണ്. ഉത്തരകൊറിയയുടെ പരമോന്നത നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേര് സാധാരണക്കാരുപയോഗിക്കുന്നത് 2014-ൽ ഭരണകൂടം വിലക്കിയിരുന്നു. 

കഴിഞ്ഞ നവംബറിൽ നടന്ന സൈനികപരേഡിലാണ് 'ജു ഏ' ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൂന്ന് മക്കളിൽ 'ജു ഏ'യെ മാത്രമാണ് കിങ് പൊതു പരിപാടിയിൽ അവതരിപ്പിച്ചത്. തനിക്കുശേഷം ഉത്തരകൊറിയൻ ഭരണതലപ്പത്തേക്ക് മകളെ പരിശീലിപ്പിച്ചെടുക്കുകയാണ് കിമ്മെന്നും റിപ്പോർട്ടുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'