രാജ്യാന്തരം

സര്‍ക്കസിനിടെ പരിശീലകനെ കടുവ കടിച്ചെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റോം: സര്‍ക്കസ് കളിക്കുന്നതിനിടെ പരിശീലകനെ കടുവ ആക്രമിച്ചു. ഇറ്റാലിയന്‍ പ്രവിശ്യയായ ലെക്‌സിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം. സര്‍ക്കസ് പരിശീലകനെ കടുവ കടിച്ച ശേഷം വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. പരിശീലകന്‍ മറ്റൊരു കടുവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ മറ്റൊരു കടുവ പുറകില്‍ നിന്ന് ആക്രമണം നടത്തുകായിരുന്നു.

31കാരനായ ഐവാന്‍ ഓര്‍ഫിക്ക് സാരമായി പരിക്കേറ്റിട്ടുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍. കടുവയുടെ ആക്രമണത്തില്‍ യുവാവ് പിടയുമ്പോള്‍ കാണാന്‍ എത്തിയവരുടെ നിലവിളിയും വീഡിയോയില്‍ കേള്‍ക്കാം
.കാലിലും കഴുത്തിലുമായിട്ടാണ് കടുവ പല്ലുകള്‍ ആഴ്ത്തിയിട്ടുള്ളത്. പ്രദര്‍ശനം കാണാനെത്തിയ ആളുകളുടെ നിലവിളിയും വീഡിയോയില്‍ കേള്‍ക്കാം.

പരിശീലകന്റെ സഹായി കടുവയെ ഒരു മേശകൊണ്ട് അടിച്ചതിനെത്തുടര്‍ന്ന് ഐവാന്‍ ഓര്‍ഫി കടുവയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു. ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലും കാലിലും കൈകളിലുമായി ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
 
'മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍ പരിശീലകനായ ഇവാന്‍, ഷോയ്ക്കിടെ കടുവയുടെ ആക്രമണത്തിന് ഇരയായി, ഭാഗ്യവശാല്‍ പരിക്കുകള്‍ ഗുരുതരമല്ല, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയില്‍ ആശങ്കപ്പെടേണ്ടതില്ല', സര്‍ക്കസ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്