രാജ്യാന്തരം

പത്തി വിടര്‍ത്തി പാമ്പ്, കുരച്ചു കൊണ്ട് നായ; നേര്‍ക്കുനേര്‍ പോരാട്ടം, ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില വീഡിയോകള്‍ കാഴ്ചക്കാരുടെ ഇടയില്‍ ഭീതി ജനിപ്പിക്കാറുണ്ട്. ഇപ്പോള്‍ വളര്‍ത്തുനായയും പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈലറാകുന്നത്.

ക്വിനാമിനോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ പരിസരത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പാമ്പിനെ കണ്ട് നായ കുരയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കം.

നായയെ കണ്ടതോടെ, പത്തി വിടര്‍ത്തി വിരട്ടിയോടിക്കാന്‍ പാമ്പ് ശ്രമം ആരംഭിച്ചു. ഏതുസമയത്ത് വേണമെങ്കിലും ആക്രമണം പ്രതീക്ഷിച്ചാണ് പാമ്പും നായയും നില്‍ക്കുന്നത്. ഒരു ഘട്ടത്തില്‍ പാമ്പിനെ ആക്രമിക്കാന്‍ തന്നെ നായ മുന്നിട്ടിറങ്ങി.

പാമ്പ് പ്രത്യാക്രമണം നടത്തി. പാമ്പിന്റെ കൊത്ത് കൊണ്ടു എന്ന് തോന്നിപ്പിക്കുന്നവിധമാണ് ദൃശ്യങ്ങള്‍. ക്ഷമ നശിച്ച നായ പാമ്പിനെ കടിച്ചുകുടയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു