രാജ്യാന്തരം

ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക, 2200 മൈല്‍ മാത്രം അകലെ; തൊട്ടരികിലൂടെ കടന്നുപോകുന്നതില്‍ റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഈ ആഴ്ച ഭൂമിക്ക് അരികിലൂടെ ഉല്‍ക്ക കടന്നുപോകുമെന്ന് പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. ആസ്‌ട്രോയിഡ് 2023 എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്കയ്ക്ക് ഒരു കണ്ടെയ്‌നറിന്റെ വലിപ്പമാണ്. 

ഭൂമിക്ക് തൊട്ടരികില്‍ 2200 മൈല്‍ അകലെകൂടിയാണ് ഉല്‍ക്ക കടന്നുപോകുക. ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോകുന്ന ഉല്‍ക്ക എന്ന റെക്കോര്‍ഡ് ആസ്‌ട്രോയിഡ് 2023ന് ആണെന്ന് നാസ പറയുന്നു. ദക്ഷിണ അമേരിക്കയുടെ മുകളിലൂടെയാണ് ഇത് കടന്നുപോകുക. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ഭൂമിക്ക് യാതൊരുവിധ ആഘാതവും ഇത് സൃഷ്ടിക്കില്ലെന്നും നാസ വിശദീകരിച്ചു. 

ഇത് ചെറിയ ഉല്‍ക്കയാണ്. 11.5 മുതല്‍ 28 അടി വരെ മാത്രം നീളമുള്ളതാണ് ഉല്‍ക്ക. ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കം വരുമ്പോള്‍ തന്നെ കത്തിയമരുമെന്നും നാസ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും