രാജ്യാന്തരം

ലോകത്തെ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാര്‍ സര്‍വീസ്; ആകാശത്ത് കുടുങ്ങി യാത്രക്കാര്‍, മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, 74 പേരെ രക്ഷപ്പെടുത്തി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഏറ്റവും ഉയരമുള്ള കേബിള്‍ കാര്‍ സര്‍വീസുകളില്‍ ഒന്നായ ക്യൂട്ടോ കേബിള്‍ കാര്‍ ആകാശത്ത് കുടുങ്ങി. 74 യാത്രക്കാരെ മണിക്കൂറുകള്‍ നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ താഴെയിറക്കി. ഇക്വഡോറിലെ ക്യൂട്ടോയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് വിനോദ സഞ്ചാരികളുമായി പോയ കേബിള്‍ കാര്‍ പകുതി വഴിയില്‍ കുടുങ്ങിയത്. 

പത്തു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ യാത്രക്കാരെ സുരക്ഷിതരായി താഴെയിറക്കിയെന്ന് ക്യൂട്ടോ അഗ്നിരക്ഷാസേന വ്യക്തമാക്കിയ 

കേബിള്‍ കാറില്‍ 27 പേരാണ് കുടുങ്ങിയയത്. സര്‍വീസ് നിലച്ചോടെ 47 പേര്‍ മലമുകളില്‍ കുടുങ്ങി. ഇവരെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. 

സമുദ്രനിരപ്പില്‍ നിന്ന് 3,947 മീറ്റര്‍ ഉയരത്തിലാണ് ക്യൂട്ടോ കേബിള്‍ കാര്‍ സര്‍വീസ് നടത്തുന്നത്. ക്യൂട്ടോ നഗരവും ഇതിന് ചുറ്റുമുള്ള മലനിരകളും ചുറ്റി 2,500 മീറ്ററാണ് കേബിള്‍ കാര്‍ സഞ്ചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാസർക്കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍