രാജ്യാന്തരം

അലാസ്‌കയില്‍ ശക്തമായ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലാസ്‌ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ മേഖലയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ യുഎസ് സുനാമി വാര്‍ണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കിയത്.

വടക്കേ അമേരിക്കയില്‍ കാനഡയ്ക്ക് മുകളിലാണ് അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌ക സ്ഥിതി ചെയ്യുന്നത്. അമേരിക്കയില്‍ നിന്ന് വേറിട്ടാണ് നില്‍ക്കുന്നത്. കാനഡയുമായാണ് അതിര്‍ത്തി പങ്കിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി