രാജ്യാന്തരം

പ്രതിപക്ഷ പാര്‍ട്ടിയെ വിലക്കി തെരഞ്ഞെടുപ്പ്; കംബോഡിയയില്‍ ഹുന്‍ സെന്‍ വീണ്ടും അധികാരത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കംബോഡിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം മൂന്നു മണിയോടെ അവസാനിച്ചു. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കാന്‍ഡില്‍ ലൈറ്റ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍, 38 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പ്രധാനമന്ത്രി ഹുന്‍ സെന്നിന്റെ കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടി വിജയിക്കുമെന്ന് ഏറെക്കുറെ വ്യക്തമായി. മുഖ്യപ്രതിപക്ഷ പാര്‍ട്ടി മത്സര രംഗത്തില്ലാതിരുന്നതാനില്‍, പതിനേഴു ചെറു കക്ഷികളോടാണ് സിപിപി മത്സരിച്ചത്. 

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, രജിസ്‌ട്രേഷന്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാന്‍ഡില്‍ ലൈറ്റ് പാര്‍ട്ടിയെ വിലക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പെടെ ഉയര്‍ന്നിട്ടും കംബോഡിയന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് മാറ്റിയില്ല. 

നാഷണല്‍ അസംബ്ലിയിലെ 125 സീറ്റുകളിലും സിപിപി വിജയിക്കും എന്നാണ് സൂചന. നിലവില്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഭരണം തുടരുന്ന ഭരണധികാരി എന്ന റെക്കോര്‍ഡ് ഹുന്‍ സെന്നിനാണ്. എന്നാല്‍, എല്ലാ തെരഞ്ഞെടുപ്പുകളിലും സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചാണ് സെന്‍ അധികാരത്തില്‍ എത്തുന്നതെന്ന വിമര്‍ശനവും ശക്തമാണ്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന