രാജ്യാന്തരം

വാങ് യി ചൈനയുടെ പുതിയ വിദേശകാര്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്:  ചൈനയുടെ പുതിയ വിദേശകാര്യമന്ത്രിയായി വാങ് യിയെ നിയമിച്ചു. വിദേശകാര്യമന്ത്രിയായിരുന്ന ക്വിന്‍ ഗാങിനെ മാറ്റിയാണ് വാന്‍ യിയെ നിയമിച്ചത്. ക്വിന്‍ ഗാങ് കഴിഞ്ഞ ഒരു മാസത്തിലേറെയായി പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷമായിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു.

മുന്‍ വിദേശകാര്യമന്ത്രിയും സെന്‍ട്രല്‍ ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടറുമായിരുന്നു വാങ് യീ. ഗാങിന്റെ അസാന്നിധ്യത്തില്‍ വാങ് യിയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനൊപ്പം ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിരുന്നത്. 

ചൈനീസ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം വോട്ടെടുപ്പിലൂടെയാണ് പുതിയ വിദേശകാര്യമന്ത്രിയായി വാങ് യിയെ തെരഞ്ഞെടുത്തത്. 69 കാരനായ വാങ് യി 2013 മുതല്‍ 2022 വരെ വിദേശകാര്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ടെലിവിഷന്‍ അവതാരകയായ ഫ്യൂ ക്യുസിയോക്ക്യനുമായുള്ള വിവാഹേതര ബന്ധമാണ് വിദേശകാര്യമന്ത്രിയായിരുന്ന ക്വിന്‍ ഗാങ് അപ്രത്യക്ഷനാകാന്‍ കാരണമെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. ഫ്യൂ ക്യുസിയോക്ക്യനുമായുള്ള ഗാങിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ