രാജ്യാന്തരം

മയക്കുമരുന്ന് കേസില്‍ സിംഗപ്പൂരില്‍ സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി; രണ്ടുപതിറ്റാണ്ടിനിടെ ആദ്യം

സമകാലിക മലയാളം ഡെസ്ക്

കൊലാലംപൂര്‍: 20 വര്‍ഷത്തിനിടെ ആദ്യമായി സിംഗപ്പൂരില്‍ ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി. സിംഗപ്പൂര്‍ സ്വദേശിനിയായ സരിദേവി ജമാനി എന്ന 45 കാരിയെയാണ് മരണശിക്ഷയ്ക്ക് വിധേയയാക്കിയത്. മയക്കുമരുന്ന് കടത്തി എന്ന കേസിലാണ് ശിക്ഷ.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സരിദേവിയുടെ വധശിക്ഷ നടപ്പാക്കിയതെന്ന് സെന്‍ട്രല്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ അറിയിച്ചു. 31 ഗ്രാം മയക്കുമരുന്നുമായി പിടിയിലായ കുറ്റത്തിന് 2018 ലാണ് സരിദേവിക്ക് കോടതി വധശിക്ഷ വിധിച്ചത്. 

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഒരാഴ്ചയ്ക്കിടെ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. ബുധനാഴ്ചയാണ് 50 ഗ്രാം മയക്കുമരുന്ന് കടത്തിയതിന് മുഹമ്മദ് ആസിസ് ഹുസൈന്‍ എന്ന 56 കാരന്റെ വധശിക്ഷ നടപ്പാക്കിയത്. 

സിംഗപ്പൂര്‍ നിയമം അനുസരിച്ച് 15 ഗ്രാം ഹെറോയിന്‍ അടക്കമുള്ള മയക്കുമരുന്നോ, 500 ഗ്രാം കഞ്ചാവോ പിടിച്ചാല്‍ വധശിക്ഷ ലഭിക്കും. ഇതിനു മുമ്പ് 2004 ലാണ് സിംഗപ്പൂരില്‍ ഒരു സ്ത്രീയെ മരണശിക്ഷയ്ക്ക് വിധേയമാക്കുന്നത്. മയക്കുമരുന്ന് കേസില്‍ യെന്‍ മെ വോന്‍ എന്ന 36 കാരിയായ ഹെയര്‍ ഡ്രോസ്സറുടെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം