രാജ്യാന്തരം

വാട്‌സ്ആപ്പിലൂടെ ദൈവനിന്ദ നടത്തി; പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷയും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. ഭവല്‍പ്പൂരിലെ ഇസ്ലാമി കോളനിയിലെ നൗമാന്‍ മാസി എന്ന 19കാരനാണ് വധശിക്ഷ വിധിച്ചത്. നാലുവര്‍ഷം മുന്‍പാണ് ഇയാള്‍ അറസ്റ്റിലായത്. വാട്‌സ്ആപ്പിലൂടെ ദൈവനിന്ദ പ്രചരിപ്പിച്ചു എന്നാണ് കേസ്. 

ഭവല്‍പ്പൂര്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ദൈവനിന്ദ പ്രചരിപ്പിച്ചതിന് സാക്ഷികളുണ്ടെന്നും മെസ്സേജ് അയച്ച ഫോണ്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി എന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ വിധിച്ചത്. 

പാകിസ്ഥാനില്‍ ദൈവനിന്ദ നടത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കുന്നത് സ്ഥിരമാണ്. ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങളും പതിവാണ്. 

മാര്‍ച്ച് 24ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഏപ്രിലില്‍ ഒരു ചൈനീസ് എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഒരു ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് തീകൊളുത്തി കൊന്നിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി