രാജ്യാന്തരം

'ഇന്ത്യയില്‍ ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണി'; ജാക്ക് ഡോര്‍സിയുടെ ആരോപണത്തില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‌ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന മുന്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ ആരോപണത്തില്‍ പ്രതികരണവുമായി ടെസ്ല സിഇഒയും നിലവില്‍ ട്വിറ്ററിന്റെ ഉടമയുമായ ഇലോണ്‍ മസ്‌ക്. അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ പറയുന്നത് പാലിക്കുകയല്ലാതെ മറ്റു വഴികള്‍ ഇല്ലെന്ന് മസ്‌ക് പറഞ്ഞു. അല്ലാത്തപക്ഷം അടച്ചുപൂട്ടേണ്ടതായി വരും. അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. അതില്‍ കൂടുതല്‍ ചെയ്യാന്‍ കഴില്ലെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മസ്‌ക്. 'അതത് രാജ്യങ്ങളിലെ സര്‍ക്കാരിനെ പിന്തുടരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അല്ലെങ്കില്‍ അത് അടച്ചുപൂട്ടും. അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. അതില്‍ കൂടുതല്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് അസാധ്യമാണ്'- ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍. ജാക്ക് ഡോര്‍സി ഇന്ത്യന്‍ സര്‍ക്കാരിനെതിരെ അടുത്തിടെ നടത്തിയ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മസ്‌കിന്റെ പ്രതികരണം.

'വ്യത്യസ്ത രൂപത്തിലുള്ള സര്‍ക്കാരുകള്‍ക്ക് വ്യത്യസ്ത നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. നിയമപ്രകാരം സാധ്യമായ ഏറ്റവും സ്വതന്ത്രമായ അഭിപ്രായം പറയാന്‍ കഴിയുന്ന സാഹചര്യം ഒരുക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും'- മസ്‌ക് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി