രാജ്യാന്തരം

ഈജിപ്തിലെ പ്രസിദ്ധമായ അല്‍ ഹക്കിം മസ്ജിദ് സന്ദര്‍ശിച്ച് പ്രധാനമന്ത്രി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഈജിപ്തിലെ പ്രസിദ്ധമായ അല്‍ ഹക്കിം മസ്ജിദ് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിന് എത്തിയ മോദി, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പള്ളി സന്ദര്‍ശനത്തിന് എത്തിയത്. 

ഇജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്‌റോയില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഹക്കിം മസ്ജിദ് പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. 

അതേസമയം, പ്രധാനമന്ത്രിയെ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഓര്‍ഡര്‍ ഓഫ് ദി നൈല്‍ നല്‍കി ഈജിപ്ത് ആദരിച്ചു. പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസിയാണ് പ്രധാനമന്ത്രിക്ക് ബഹുമതി സമ്മാനിച്ചത്.

26 വര്‍ഷത്തിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അദ്ദേഹം ഈജ്പിതില്‍ എത്തിയത്. പ്രസിഡന്റ് സിസിയുമായി നടത്തിയ ചര്‍ച്ചയില്‍, വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം