രാജ്യാന്തരം

ജോ ബൈഡന് സ്കിൻ കാൻസർ, ചർമ്മം നീക്കം ചെയ്‌തതായി വൈറ്റ് ഹൗസ് 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അർബുദബാധയുള്ള ചർമ്മം നീക്കം ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. പതിവ് പരിശോധനയിലാണ് ബൈഡന് നെ‍ഞ്ചിലെ ചർമ്മത്തിൽ ചെറിയ മുറിവുള്ളതായി കണ്ടെത്തിയത്. എന്നാൽ ​ഗുരുതരമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. അദ്ദേഹം പൂർണ ആരോ​ഗ്യവാനാണെന്നും ബയോപ്‌സി ചെയ്ത ഭാഗത്തെ മുറിവ് കരിഞ്ഞുവെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി അദ്ദേഹം ഇപ്പോൾ ഡെർമറ്റോളജിസ്റ്റിന്റെ നിരീക്ഷണത്തിലാണ്. നോൺ-മെലനോമ സ്‌കിൻ കാൻസറാണ് അദ്ദേഹത്തെ ബാധിച്ചിരുന്നത്. ഇത് സ്‌ക്വാമസ് സെൽ കാൻസർ പോലുള്ള ഗുരുതരമായ ത്വക്ക് അർബുദങ്ങളെക്കാൾ നിരുപദ്രവകാരമായ ഒന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കൂടിയ ആളാണ് അദ്ദേഹം. 2024ലെ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വീണ്ടും മത്സരിക്കുമെന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു