രാജ്യാന്തരം

മാധ്യമപ്രവര്‍ത്തകരുടെ അവാര്‍ഡ് ദാനത്തിനിടെ സ്‌ഫോടനം; അഫ്ഗാനില്‍ ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ചുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരുടെ അവാര്‍ഡ് ദാന ചടങ്ങിനിടെ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ബാല്‍ഖ് പ്രവിശ്യയിലെ മസര്‍-ഇ-ഷെരീഫിലാണ് ആക്രമണം നടന്നത്. 

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സ്‌ഫോടനം. മസര്‍-ഇ-ഷരീഫ് താലിബാന്‍ ഗവര്‍ണര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട് രണ്ടുദിവസത്തിന് ശേഷമാണ് മേഖലയില്‍ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനില്‍ അടിക്കടി ആക്രമണം നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ്‌സ് ആയിരിക്കും സ്‌ഫോടനത്തിന് പിന്നില്‍ എന്നാണ് പ്രാദേശിക ഭരണകൂടം കണക്കുകൂട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന