രാജ്യാന്തരം

ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങ് നാളെ; ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി പങ്കെടുക്കും 

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങ് നാളെ നടക്കും. വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍ വെച്ചാണ് കിരീടധാരണ ചടങ്ങ് നടക്കുക. ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആയിരിക്കും ബൈബിള്‍ വായിക്കുക.

ചാള്‍സിനെ രാജാവായി വാഴിക്കുന്ന നാളത്തെ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണമുണ്ടാവും. കിരീടധാരണച്ചടങ്ങ് പ്രമാണിച്ച് ഇന്ന് കാന്റര്‍ബറിയില്‍ ആഘോഷങ്ങളുണ്ട്. റോയല്‍ ബ്രിട്ടിഷ് ലീജിയന്റെ സെന്‍ട്രല്‍ ബാന്‍ഡ് കത്തീഡ്രലിലെത്തും. സംഗീതവും നൃത്തവുമുണ്ട്.  

ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുക്കും. ഇതിനായി ധന്‍കറും പത്‌നിയും ബ്രിട്ടനിലേക്ക് പോയി. നടി സോനം കപൂര്‍ ആണ് ഇന്ത്യയില്‍ നിന്ന് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്ന ഏക സെലിബ്രിറ്റി. 

മുസ്‌ലിം, ഹിന്ദു, സിഖ്, ജൂത പ്രതിനിധികളും ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പുരോഹിതരും കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കും. ഏകദേശം 1027 കോടി രൂപ കിരീട ധാരണ ചടങ്ങുകള്‍ക്കായി ബ്രിട്ടീഷ് രാജകുടുംബം ചെലവാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി