രാജ്യാന്തരം

നെഞ്ചൊപ്പം പ്രളയജലം; മകളെ രക്ഷിക്കാന്‍ നിലവിളിച്ച് അമ്മ, നീന്തിയെത്തി 'ദൈവത്തിന്റെ കൈകള്‍' (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നത്ത പ്രളയ കെടുതിയിലാണ് ഇറ്റലി. പ്രളയത്തിലും ഉരുള്‍പൊട്ടലിലും പതിമൂന്നു പേര്‍ മരിച്ചു. 36,000 പേരെ മാറ്റി പാര്‍പ്പിച്ചു. ഇരുപത് നദികളാണ് മിന്നല്‍ പ്രളയത്തില്‍ കരകവിഞ്ഞത്. പ്രളയജലത്തില്‍ നിന്നും ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 

വെള്ളം കയറിയ വീടിന് മുന്നില്‍ നെഞ്ചൊപ്പം വെളത്തില്‍ കൈക്കുഞ്ഞുമായി സഹായം അഭ്യര്‍ത്ഥിച്ച അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരായി രക്ഷപ്പെടുത്തിയ വീഡിയോയാണ് പുറത്തുവന്നത്. 'എന്റെ മകളെ രക്ഷിക്കൂ... സഹായിക്കൂ' എന്ന് അമ്മ വിളിച്ചു പറയുന്നുണ്ട്. നീന്തിയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കുഞ്ഞിനെ രക്ഷപ്പെടുത്തി. അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി നീന്തി മറുകരയിലെത്തി മറ്റൊരാളെ ഏല്‍പ്പിച്ചതിന് ശേഷം അമ്മയെയും രക്ഷപ്പെടുത്തി. 

രക്ഷാപ്രവര്‍ത്തനത്തിന്റെ ഈ വീഡിയോക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ കയ്യടിയാണ് ലഭിക്കുന്നത്. വടക്കു കിഴക്കന്‍ ഇറ്റലിയിലാണ് വെള്ളപ്പൊക്കം നാശംവിതച്ചത്. സെസീനയില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കാംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി