രാജ്യാന്തരം

പാക് സേനാ ക്യാംപിനു നേര്‍ക്ക് ഭീകരാക്രമണം, ചെറുത്തു തോല്‍പ്പിച്ചെന്ന് സൈന്യം, വിമാനങ്ങള്‍ കത്തിനശിച്ചു - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിനു നേര്‍ക്ക് ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മൂന്ന് വിമാനങ്ങള്‍ക്കു കേടു പറ്റിയതായി പാക് സേന അറിയിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മന്‍വാല്‍ ട്രെയിനിങ് ബേസിനു നേരെയാണ് ആക്രമണമുണ്ടായത്.

ഭീകരരുടെ നീക്കത്തെ സേന ചെറുത്തു തോല്‍പ്പിച്ചതായി സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്നു ഭീകരരെ സൈന്യം വധിച്ചു. മൂന്നു പേരെ പിടികൂടിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നിര്‍ത്തിയിട്ടിരുന്ന മൂന്നു വിമാനങ്ങള്‍ക്കാണ് കേടു പറ്റിയത്. ഒരു ഇന്ധന ടാങ്കിനും ആക്രമണത്തില്‍ കേടു പറ്റി. 

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സേന ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനെ പാകിസ്ഥാന്റെ മണ്ണില്‍നിന്നു തുടച്ചുനീക്കുമെന്ന് പാക് സേന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍

രണ്ട് മാസം മാത്രം ആയുസ്‌ ! പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി