രാജ്യാന്തരം

കിടക്കയുടെ പകുതി വാടകയ്ക്ക്; യുവതിക്ക് പ്രതിമാസം നല്‍കേണ്ടത് 54,790 രൂപ 

സമകാലിക മലയാളം ഡെസ്ക്

വീടിന്റെ വാടക കുതിച്ചുയരുന്ന സാഹചര്യത്തില്‍ തന്റെ കിടക്കയുടെ പകുതി വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ച് യുവതി. ടൊറന്റോ നഗരത്തിലാണ് കിടയക്കയുടെ പകുതി വാടകയ്ക്ക് നല്‍കാനുള്ള യുവതിയുടെ അസാധാരണ വാഗ്ദാനം. വാടകയ്ക്ക് ആളെ തേടി യുവതി സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പ്രതിമാസം 900 കനേഡിയന്‍ ഡോളറാണ് വാടകത്തുക. അതായത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 54,790 രൂപ. ഇതിന് മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പട്ടയാള്‍ക്ക് കിടക്ക വാടകയക്ക് നല്‍കിയിരുന്നു. ഇത് വിജയം കണ്ട സാഹചര്യത്തിലാണ് യുവതിയുടെ നീക്കം. 

യുവതിയുടെ വീഡീയോ ഇന്റര്‍നെറ്റില്‍ തരംഗമായി. നിരവധി പേരാണ് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. 
കാനഡയില്‍ താമസ ചെലവ് ഏറെയുള്ള നഗരമാണ് ടൊറന്റോ. ഒരു മാസത്തേക്ക് ഒരു മുറി എടുക്കുകയാണങ്കില്‍ ഏകദേശം 2.17,870 രൂപ വരുന്ന സാഹചര്യത്തിലാണ് ഇത്തരം പുതിയ രീതികള്‍ ആവിഷ്‌കരിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ജോലി ചെയ്യാനും പഠനാവശ്യത്തിനും ഒക്കെയായി നഗരത്തില്‍ എത്തുന്നവരെ സംബന്ധിച്ച് മറ്റ് മാര്‍ഗവും ഇല്ല. 

2021ല്‍ സിഡ്നിയിലും മെല്‍ബണിലുമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 3 ശതമാനം പേര്‍ വാടകച്ചെലവ് കണ്ടെത്തുന്നതിനായി കിടക്കകള്‍ പങ്കിടുന്നതായി സര്‍വേ സൂചിപ്പിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി