രാജ്യാന്തരം

കൂടു പൂട്ടാൻ മറന്നു; ഭക്ഷണം നൽകുന്നതിനിടെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ജപ്പാനിൽ ഭക്ഷണം നൽകാനെത്തിയ മൃ​ഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു. 53കാരനായ കെനിച്ചി കട്ടോയാണ് രക്തം വാർന്ന് മരിച്ചത്. ജപ്പാനിലെ ടൊഹോക്കു സഫാരി പാർക്കിൽ വ്യാഴാഴ്‌ചയാണ് സംഭവം.

ജീവനക്കാരൻ ഭക്ഷണം നൽകാൻ നേരം കൂട് അടയ്‌ക്കാൻ മറന്നതാണ് അപകടത്തിന് കാരണം എന്നാണ് മൃ​ഗശാല അധികൃതർ പറയുന്നത്. ഭക്ഷണം നൽകുമ്പോൾ കൂടിനുള്ളിലെ രണ്ടാമത്തെ വാതിൽ പൂട്ടിയിരിക്കണം. എന്നാൽ ജീവനക്കാരൻ വാതിൽ അടയ്‌ക്കാതെയാണ് സിംഹത്തിന് ഭക്ഷണം നൽകിയത്. ഇതിലൂടെ സിംഹം പുറത്തു വരികയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നുവെന്ന് മൃ​ഗശാല അധികൃതർ പറഞ്ഞു.

പരിചയസമ്പന്നനായ ജീവനക്കാരനായിരുന്നു കെനിച്ചി. ഭക്ഷണം കൊടുക്കുന്നതിനിടെ ജീവനക്കാരന്റെ കഴുത്തിൽ കടിച്ചു പിടിക്കുകയായിരുന്നു സിംഹം. രക്ത വാർന്നു കിടന്ന ജീവനക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്

അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

അനസ്തേഷ്യ ഡോസ് കൂടി; 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍