രാജ്യാന്തരം

മണിക്കൂറില്‍ 30,000 കിലോമീറ്റര്‍ വേഗം; വീണ്ടും ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക വരുന്നതായി മുന്നറിയിപ്പ്. നാളെ (ബുധനാഴ്ച) ഭൂമിയ്ക്ക് അരികിലൂടെ ഉല്‍ക്ക കടന്നുപോകുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നത്. 

ഭൂമിയില്‍ നിന്ന് 48 ലക്ഷം കിലോമീറ്റര്‍ അകലെകൂടി കടന്നുപോകുന്ന ഉല്‍ക്ക ഭൂമിക്ക് ഭീഷണി സൃഷ്ടിക്കില്ലെന്നാണ് നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനത്തിന്റെ വലിപ്പമുള്ള ഉല്‍ക്ക മണിക്കൂറില്‍ 30,564 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഭൂമിക്ക് വെല്ലുവിളി സൃഷ്ടിക്കാതെ കടന്നുപോകുമെന്ന് കരുതുന്നതിനാല്‍ ഇതിനെ അപടസാധ്യത കൂടിയ ഉല്‍ക്കങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

അപ്പോളോ ഗ്രൂപ്പില്‍പ്പെട്ട ഉല്‍ക്കയാണിത്. ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന ഉല്‍ക്കകളാണ് അപ്പോളോ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. 1930ല്‍ ജര്‍മ്മന്‍ ജ്യോതിശാസ്ത്രജ്ഞന്‍ കാള്‍ റെയിന്‍മത്ത് കണ്ടുപിടിച്ച ഉല്‍ക്കയ്ക്കാണ് അപ്പോളോ എന്ന പേരിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി