രാജ്യാന്തരം

'ഹിന്ദു, സിഖ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും'; കാബൂളില്‍ പ്രതിനിധിയെ നിയമിച്ച് താലിബാന്‍

സമകാലിക മലയാളം ഡെസ്ക്

കാബുള്‍ നഗരസഭയില്‍ ഹിന്ദു, സിഖ് മതക്കാര്‍ക്ക് വേണ്ടി പ്രതിനിധിയെ നിയമിച്ച് താലിബാന്‍. കാബൂളിലെ 22 മുന്‍സിപ്പാലിറ്റി ജില്ലകളിലെ ഹിന്ദു, സിഖ് വിഭാഗക്കാര്‍ക്ക് വേണ്ടിയാണ് ഒരു പ്രതിനിധിയെ നിയമിച്ചിരിക്കുന്നത്. 

ഹിന്ദു, സിഖ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്ക് വേണ്ടിയാണ് ഈ നിയമനം എന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. കാബൂളിലെ ഹിന്ദു, സിഖ് വിഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സ്ഥലവും സ്വത്തുക്കളും തിരികെ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. 

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തിയായിരുന്നു ആദ്യകാല താലിബാന്റെ ഭരണം. ന്യൂനപക്ഷങ്ങളുടെ മതപരമായ ചടങ്ങുകള്‍ നടത്തുന്നതില്‍ അടക്കം വിലക്കുണ്ടായിരുന്നു. 

ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് താലിബാന്‍ പുതിയ നീക്കം നടത്തുന്നത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

'ആത്മാക്കളുടെ കല്യാണം'; മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!

എം. നന്ദകുമാര്‍ എഴുതിയ കഥ 'എക്‌സ് എന്ന ശത്രു എത്തുന്ന നേരം'

റിവ്യൂ ബോംബിങ്: അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍

''മരിച്ചുപോയ എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍ മഴ പെയ്യുകയാണ്''