രാജ്യാന്തരം

'യുദ്ധം അവസാനിപ്പിക്കണം'- പ്രമേയം പാസാക്കി യുഎന്‍; വിട്ടുനിന്ന് ഇന്ത്യ, 120 രാജ്യങ്ങള്‍ അനുകൂലിച്ചു

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. ജോര്‍ദാന്റെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയടക്കം 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. 120 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. 

ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു. സഹായം എത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണം. അടിയന്തര വെടി നിര്‍ത്തല്‍ വേണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. 

അതിനിടെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതിന്റെ കാരണം ഇന്ത്യ വിശദീകരിച്ചു. സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് നിലപാട്. അതിനാലാണ് വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നതെന്നു ഇന്ത്യ വ്യക്തമാക്കി. 

അതിനിടെ ഹമാസിനെതിരായ കര യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. ടാങ്കുകളുമായി ഇസ്രയേല്‍ സേന ഗാസയിലേക്ക് കടന്നു. വടക്കന്‍ ഗോസയില്‍ ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടെന്നു ഹമാസ് സ്ഥിരീകരിച്ചു. 

ഹമസിനെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. വടക്കന്‍ ഗാസയില്‍ ശക്തമായ സ്‌ഫോടനങ്ങളും അരങ്ങേറുന്നു. ഗാസയിലെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍

'ഈ പിള്ളേര് ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്‌കോര്‍ 300 കടന്നേനെ'; പ്രകീര്‍ത്തിച്ച് സച്ചിന്‍

'രോഹിത് മുംബൈയില്‍ ഉണ്ടാവില്ല'; അടുത്ത സീസണില്‍ കളിക്കേണ്ടത് കൊല്‍ക്കത്തയില്‍: വസീം അക്രം

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി