രാജ്യാന്തരം

കുട്ടികള്‍ റോക്കറ്റ് ഷെല്‍ വെച്ച് കളിച്ചു; പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

സിന്ധ്: പാകിസ്ഥാനില്‍ റോക്കറ്റ് ഷെല്‍ പൊട്ടിത്തെറിച്ച് നാലു കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടു. പാടത്ത് നിന്ന് കിട്ടിയ റോക്കറ്റ് ഷെല്ലുമായി വീട്ടിലെത്തിയ കുട്ടികള്‍ ഇതുപയോഗിച്ച് കളിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. 

സിന്ധ് പ്രവിശ്യയിലെ കാന്ദ്‌കോട്ടിലാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും കാന്ദ്‌കോട്ട് ആശുപത്രിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും കാശ്‌മോര്‍-കാന്ദ്‌കോട്ട് എസ്എസ്എപി രോഹില്‍ ഖോസ പറഞ്ഞു. 

വിഷയത്തില്‍ പ്രവിശ്യ ഇന്‍സ്‌പെക്ടര്‍ ജനറലിേേനാട് സിന്ധ് മുഖ്യമന്ത്രി ജസ്റ്റിസ് മഖ്ബൂല്‍ ബഖര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എങ്ങനെയാണ് റോക്കറ്റ് ഷെല്‍ ഇവിടെയെത്തിയത് എന്നതിനെ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിലേക്ക് ആയുധ കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ