വിസ്താരയുടെ പാരിസ്-മുംബൈ ഫ്ളൈറ്റിലാണ് 36കാരനായ ഗൗട്ടിയര്‍ ഹെണ്‍റി ബ്രോക്സിന്റെ മോശം പെരുമാറ്റം
വിസ്താരയുടെ പാരിസ്-മുംബൈ ഫ്ളൈറ്റിലാണ് 36കാരനായ ഗൗട്ടിയര്‍ ഹെണ്‍റി ബ്രോക്സിന്റെ മോശം പെരുമാറ്റം ഫയല്‍
രാജ്യാന്തരം

വിമാനത്തില്‍ പുകവലി, സീറ്റില്‍ മലവിസര്‍ജനം; ഫ്രഞ്ച് പൗരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിമാനത്തില്‍ പുകവലിക്കുകയും സീറ്റില്‍ മലവിസര്‍ജനം നടത്തുകയും ചെയ്ത ഫ്രഞ്ച് പൗരന്‍ അറസ്റ്റില്‍. വിസ്താരയുടെ പാരിസ്-മുംബൈ ഫ്ളൈറ്റിലാണ് 36കാരനായ ഗൗട്ടിയര്‍ ഹെണ്‍റി ബ്രോക്സിന്റെ മോശം പെരുമാറ്റം. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുംബൈയിലെ സഹാര്‍ പൊലീസിന് കൈമാറി.

കഴിഞ്ഞ ദിവസം ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍നിന്ന് മുംബൈയിലേക്ക് എത്തിയ വിസ്താര യു കെ 024 വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടയില്‍ സീറ്റിലിരുന്ന് ഗൗട്ടിയര്‍ പുക വലിച്ചു. ഇതില്‍ യാത്രക്കാര്‍ പരാതി പറയുകയും വിമാനത്തിലെ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തെങ്കിലും യുവാവിന് ഒരു കൂസലുമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സീറ്റില്‍ മലവിസര്‍ജനം നടത്തുക കൂടി ചെയ്തത്. ഇതോടെ മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിനു സംഭവത്തെക്കുറിച്ച് സന്ദേശം അയയ്ക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ 9.15 ഓടെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ പ്രതിയെ വിസ്താര സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സഹാര്‍ പൊലീസിനു കൈമാറി. വിമാന യാത്രയ്ക്കിടയിലെ മോശം പെരുമാറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗൗട്ടിയര്‍ ബ്രോക്സിനെ 30,000 രൂപയുടെ ജാമ്യത്തുക കെട്ടിവച്ച ശേഷം വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

ചിത്രീകരണം തുടങ്ങി രണ്ടാം മാസം ചുവപ്പ് കൊടി; 'രാമയണം' ഷൂട്ടിങ് നിർത്തി

വീട് വെക്കാനായി വയോധിക സ്വരൂക്കൂട്ടിയ പണം കവര്‍ന്നു, സംഭവം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ

​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു