ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായി ഇറാന്‍ പ്രസിഡന്റ്
ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായി ഇറാന്‍ പ്രസിഡന്റ് 
രാജ്യാന്തരം

'ശത്രുവിനെ പാഠം പഠിപ്പിച്ചു'; ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായി ഇറാന്‍ പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ ഇറാന്‍ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ഇസ്രയേലിന്റെ സൈനിക താവളങ്ങളായിരുന്നു. ദേശീയ സുരക്ഷയ്ക്ക് സമാധാനവും സ്ഥിരതയും മേഖലയില്‍ അത്യന്താപേക്ഷിതമാണ്. സ്ഥിരതയും സമാധാനവും പുനരുജ്ജീവിപ്പിക്കാന്‍ ഏതു ശ്രമവും നടത്താന്‍ മടിക്കില്ലെന്നും റെയ്‌സി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രസിഡന്റിന് പിന്നാലെ ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷന്‍ അവസാനിപ്പിച്ചതായി അറിയിച്ചു. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷന്‍ ഞങ്ങളുടെ കാഴ്പ്പാടില്‍ അവസാനിച്ചെന്നും ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നുമാണ് ഇറാന്‍ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്.

ഇന്ന് രാവിലെയാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍