ലീ സിയാന്‍ ലൂംഗ്
ലീ സിയാന്‍ ലൂംഗ് ഫെയ്‌സ്ബുക്ക്‌
രാജ്യാന്തരം

20 വര്‍ഷത്തിന് ശേഷം സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സ്ഥാനമൊഴിയുന്നു, ലോറന്‍സ് വോങ് പിന്‍ഗാമി

സമകാലിക മലയാളം ഡെസ്ക്

സിംഗപ്പൂര്‍: 20 വര്‍ഷത്തോളം റിപ്പബ്ലിക് ഓഫ് സിംഗപ്പൂരിനെ ഭരിച്ചതിന് ശേഷം പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ് സ്ഥാനമൊഴിയുന്നു. മെയ് 15ന് ശേഷമാണ് സ്ഥാനം ഒഴിയുക. ലീയുടെ ഡെപ്യൂട്ടി ലോറന്‍സ് വോങ് ആയിരിക്കും സിംഗപ്പൂരിന്റെ അടുത്ത പ്രധാനമന്ത്രി.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ഉദ്ദേശിച്ചതിലും വൈകിയാണ് ലീ സ്ഥാനമൊഴിയുന്നത്. 72 കാരനായ ലീ 2004 ആഗസ്ത് 12നാണ് സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നേതൃമാറ്റം ഏതൊരു രാജ്യത്തിനും സുപ്രധാന നിമിഷമാണെന്ന് ലീ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ഈ വര്‍ഷം സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്.

സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവിന്റെ മൂത്ത മകനായി 1952 ല്‍ ജനിച്ച ലീ ഗണിത ശാസ്ത്രജ്ഞനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്