ജപ്പാന്‍ മാന്ദ്യത്തില്‍
ജപ്പാന്‍ മാന്ദ്യത്തില്‍ ഫയല്‍
രാജ്യാന്തരം

ജപ്പാന്‍ മാന്ദ്യത്തില്‍; ജര്‍മനി ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ജാപ്പനീസ് സമ്പദ് വ്യവസ്ഥയില്‍ അപ്രതീക്ഷിത മാന്ദ്യം. തുടര്‍ച്ചയായ രണ്ടാം പാദത്തിലും നെഗറ്റിവ് വളര്‍ച്ച രേഖപ്പെടുത്തിയതോടെ രാജ്യം മാന്ദ്യത്തിലെന്ന് കാബിനറ്റ് ഓഫിസ് അറിയിച്ചു. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ബഹുമതി ജപ്പാന് നഷ്ടമായി. ജപ്പാനെ മറികടന്ന് ജര്‍മനി മുന്നിലെത്തി.

2023ലെ അവസാന മൂന്നു മാസങ്ങളില്‍ 0.4 ശതമാനമാണ് ജിഡിപി ചുരുങ്ങിയത്. മുന്‍ പാദത്തിലും ജിഡിപി നെഗറ്റിവ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് സമ്പദ് വ്യവസ്ഥയുടെ പകുതി വരുന്ന സ്വകാര്യ ഉപഭോഗം 0.2 ശതാനമാണ് ഇടിഞ്ഞത്. ഭക്ഷ്യ, ഇന്ധന വിലകളിലുണ്ടായ വന്‍ വര്‍ധനയാണ് ഉപഭോഗം കുറച്ചതെന്നാണ് വിലയിരുത്തല്‍.

ജപ്പാന്‍ ഇന്ധന ആവശ്യകത 94 ശതമാനവും ഇറക്കുമതിയിലൂടെയാണ് നികത്തുന്നത്. ഭക്ഷ്യ ഇറക്കുമതി 63 ശതമാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ