ബ്രിട്ടനും മാന്ദ്യത്തിലേക്ക്
ബ്രിട്ടനും മാന്ദ്യത്തിലേക്ക് ഫയല്‍
രാജ്യാന്തരം

ബ്രിട്ടനും മാന്ദ്യത്തിലേക്ക്; ലോക സമ്പദ് രംഗത്ത് ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടറിലും നെഗറ്റിവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയതോടെ ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു വീണു. 2023ന്റെ അവസാന പാദത്തില്‍ ജിഡിപി വളര്‍ച്ചയില്‍ 0.3 ശതമാനം കുറവുണ്ടായതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് അറിയിച്ചു.

സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ഉത്പാദനം, കണ്‍സ്ട്രക്ഷന്‍ എന്നിവയിലെല്ലാം ഇടിവുണ്ടായതായി ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ് വ്യവസ്ഥ .1 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇത്ര വലിയ ഇടിവ് അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2020നു ശേഷം ആദ്യമായാണ് ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുന്നത്.

ഈ വര്‍ഷം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബ്രിട്ടനില്‍ സാമ്പത്തിക രംഗത്തെ സാഹചര്യം വലിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'