രാജ്യാന്തരം

വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വഹനം ഇടിച്ചുകയറ്റി; ഡ്രൈവര്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്തെ ഗേറ്റിലേക്ക് വാഹനം ഇടിച്ച് കയറ്റിയതിന്  ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സുരക്ഷ ഉദ്യോസ്ഥര്‍. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കമ്മ്യൂണിക്കേഷന്‍സ് മേധാവി ആന്റണി ഗുഗ്ലിയല്‍മി അറിയിച്ചു. 

ഇത് അപകടമാണോ ആക്രമണമാണോ എന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരംആറു മണിയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 
വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ മാസം 17 ന്  ജോ ബൈഡന് അകമ്പടി പോയ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ച് കയറിയിരുന്നു. ഡെലവെയറിലെ വില്‍മിംഗ്ടണ്‍ ഡൗണ്‍ടൗ
ണിലാലിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി

ബിരുദ പ്രവേശനം; സിയുഇടി ഹാള്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍, ഡ്രസ് കോഡ്, വിശദാംശങ്ങള്‍

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാര്‍ട്ടിക്കു ഭരണം നഷ്ടമായി

അശ്വിന്‍ മുതല്‍ നെഹ്റ വരെ...