രാജ്യാന്തരം

അമേരിക്കന്‍ തെരഞ്ഞെടുപ്പ്; വിവേക് രാമസ്വാമി പിന്‍മാറി, ട്രംപിനെ പിന്തുണയ്ക്കും

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്‍മാറി. അടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണ് രാമസ്വാമി വ്യക്തമാക്കിയിരിക്കുന്നത് അയോവ കോക്കസിലെ പ്രൈമറിയിലുണ്ടായ
മോശം പ്രകടനം ആണ് പിന്‍മാറാനുള്ള കാരണം.

2024 ലെ റിപ്പബ്ലിക്കന്‍ തിരഞ്ഞെടുപ്പിലെ ആദ്യ പ്രൈമറിയായിരുന്നു
അയോവ കോക്കസിലേത്. 7.7 ശതമാനം വോട്ടുകള്‍ മാത്രമാണ് വിവേക് രാമസ്വാമിക്ക് ലഭിച്ചത്. 

കോടീശ്വരനായ മുന്‍ ബയോടെക് എക്‌സിക്യൂട്ടീവാണ് വിവേക് രാമസ്വാമി. 38 കാരനായ രാമസ്വാമി നേരത്തെയും ട്രംപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. പല രീതിയിലും ട്രംപിന്റെ അനുകരിക്കുന്ന രീതിയിലായിരുന്നു രാമസ്വാമിയുടെ നിലപാടുകള്‍ ഏറെയും. ഹിന്ദുവാണെങ്കിലും, അമേരിക്ക ക്രിസ്ത്യൻ മൂല്യങ്ങളിലും യഹൂദ-ക്രിസ്ത്യൻ മൂല്യങ്ങളിലും അധിഷ്ഠിതമാണെന്നും സ്വയം ഒരു അമേരിക്കൻ ദേശീയവാദിയാണെന്നും രാമസ്വാമി നേരത്തെ പല വേദികളിലും പ്രസംഗിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ