പാകിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം
പാകിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം  എക്‌സ്
രാജ്യാന്തരം

പാകിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം; അഞ്ച് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാകിസ്ഥാന്‍ പൗരനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇസ്ലാമാബാദില്‍ നിന്നും ബലൂചിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസു ക്യാമ്പിലേക്ക് പോകുകയായിരുന്ന ചൈനീസ് എഞ്ചിനീയര്‍മാരുടെ വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് റീജിയണല്‍ പൊലീസ് മേധാവി മുഹമ്മദ് അലി ഗന്ധപൂര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും വാഹനം ഓടിച്ചിരുന്ന പാകിസ്ഥാനി ഡ്രൈവറും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവം ചാവേര്‍ ആക്രമണം ആണെന്നും ബന്ധപ്പെട്ട അധികാരികള്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും ബിഷാം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ഭക്ത് സാഹിര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണ സ്ഥലത്ത് സുരക്ഷാ ശക്തമാക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരാഴ്ചയ്ക്കിടെ പാകിസ്ഥാനില്‍ ചൈനക്കെതിരെ നടക്കുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. ആദ്യ രണ്ട് ആക്രമണങ്ങള്‍ ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ വ്യോമതാവളത്തിലും തന്ത്രപ്രധാനമായ തുറമുഖത്തുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു