World Cup 2019

ഇന്ത്യയ്ക്ക് വീണ്ടും ആശങ്ക, പരിശീലനത്തിനിടെ കോഹ് ലിക്ക് പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് പരിശീലനത്തിന് ഇടയില്‍ പരിക്ക്. തള്ളവിരലിനാണ് പരിക്കേറ്റത്. ജൂണ്‍ 5ന് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കാനിരിക്കെയാണ് ആശങ്ക തീര്‍ത്ത് കോഹ് ലിക്ക് പരിക്കേറ്റത്. 

ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് പാട്രിക് ഫര്‍ഹാര്‍ട്ട് കോഹ് ലിയെ പരിശോധിച്ചു. വേദന മാറുന്നതിനായി തണുത്ത വെള്ളം കോഹ് ലി തള്ളവിരലിലേക്ക് ഒഴിക്കുകയും ചെയ്തു. കോഹ് ലിയുടെ പരിക്ക് ഗുരുതരമായാല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുന്ന ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും. 

ഇന്ത്യയുടെ ബാറ്റിങ് കരുത്തില്‍ നിര്‍ണായകമാണ് കോഹ് ലിയുടെ സാന്നിധ്യം. കോഹ് ലിയുടെ പരിക്ക് സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്നും വിശദീകരണവും വന്നിട്ടില്ല. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് വിജയ് ശങ്കറുടെ പരിക്കും ഇന്ത്യയ്ക്ക് ആശങ്ക തീര്‍ത്തിരുന്നു. എന്നാല്‍ രണ്ടാം സന്നാഹ മത്സരത്തില്‍ വിജയ്ക്കിറങ്ങാനായി. കേദാര്‍ ജാദവിന് കൂടി പരിക്കില്‍ നിന്നും മോചിതനായി വരേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി