World Cup 2019

ഈ ഒരു ടീം മാത്രമാവും ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കുക; പത്ത് ടീമുകളുടേയും ഭാവി പ്രവചിച്ച് മക്കല്ലം

സമകാലിക മലയാളം ഡെസ്ക്

പത്ത് ടീമുകളുടേയും ലോകകപ്പ് ഭാവി പ്രവചിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം. പക്ഷേ, ഇന്ത്യന്‍ ആരാധകര്‍ക്ക് അതത്ര പിടിച്ചിട്ടില്ല. കാരണം, ലോക കിരീടത്തില്‍ മുത്തമിടാനായുള്ള പോക്കില്‍ ലീഗ് ഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യ തോല്‍വി വഴങ്ങുമെന്നാണ് മക്കല്ലത്തിന്റെ കണക്കു കൂട്ടല്‍. 

എട്ട് ജയവും ഒരു തോല്‍വിയുമായി ഇന്ത്യയും ഇംഗ്ലണ്ടും പോയിന്റ് ടേബിളില്‍ മുന്‍പിലെത്തി ലീഗ് ഘട്ടം അവസാനിപ്പിക്കും. ഇംഗ്ലണ്ടിനോട് മാത്രമായിരിക്കും ഈ ലോകകപ്പില്‍ ഇന്ത്യ തോല്‍ക്കുക. ഓസ്‌ട്രേലിയയോടായിരിക്കും ഇംഗ്ലണ്ട് തോല്‍ക്കുക. എങ്കിലും സെമിയിലേക്ക് ഇന്ത്യയും ഇംഗ്ലണ്ടുമെത്തും. 

ആറ് ജയങ്ങളുമായി ഓസ്ട്രലിയയായിരിക്കും സെമിയിലേക്കെത്തുന്ന മറ്റൊരു ടീം. ഇന്ത്യ, വിന്‍ഡിസ്, പാകിസ്ഥാന്‍ എന്നിവരോടാകും ഓസ്‌ട്രേലിയ തോല്‍ക്കുക. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍ എന്നീ ടീമുകളില്‍ ഒരുകൂട്ടര്‍ അഞ്ച് ജയവും, നാല് തോല്‍വിയുമായി നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമിയിലേക്കെത്താന്‍ യോഗ്യത നേടും. 

ഒരു ജയം മാത്രമായിരിക്കും ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമുണ്ടാവുക. ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങള്‍ മക്കല്ലത്തിന്റെ പ്രവചനത്തെ ശരിവയ്ക്കും വിധം നടന്നുവെന്നതാണ് ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ