World Cup 2019

ഔട്ടായ സ്മിത്തിന് അമ്പയര്‍ ടാറ്റ നല്‍കുകയാണോ? ട്രോളുമായി രോഹിത്, ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുടെ ജയം, ധോനിയുടെ സിക്‌സില്‍ കോഹ് ലിയുടെ പ്രതികരണം, സ്മിത്തിന് നേര്‍ക്ക് കൂവിയ ആരാധകരെ തിരുത്തിയ കോഹ് ലി, തനി മുംബൈക്കാരനായി രോഹിത്....ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കിയ നിമിഷങ്ങള്‍ നിരവധിയാണ്...അതില്‍ അമ്പയറെ കളിയാക്കിയ രോഹിത്തിന്റെ ആക്ഷനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

40ാം ഓവറില്‍ ഭുവി സ്മിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോഴാണ് സംഭവം. ഓണ്‍ സൈഡ് കളിക്കാനാണ് സ്മിത്ത് ശ്രമിച്ചതെങ്കിലും പിഴച്ചു. അമ്പയര്‍ ഔട്ട് അനുവദിക്കാതിരുന്നതോടെ ഇന്ത്യ ഡിആര്‍എസ് എടുത്തു. റിവ്യുവില്‍ അത് ഔട്ട് എന്ന് വ്യക്തമായി. ഔട്ട് വിധിക്കുന്ന സമയം അമ്പയറുടെ അടുത്ത് തന്നെ രോഹിത് നിന്നിരുന്നു.

റിവ്യുവിലെ തീരുമാനം പറയുന്നതിന് മുന്‍പ് സ്മിത്തിനോട് ക്രീസ് വിടരുതെന്നാട്ടെ നിര്‍ദേശിക്കുകയാണ് അമ്പയര്‍ ആ സമയം.
പക്ഷേ, അമ്പയറുടെ ആക്ഷന്‍ കണ്ട് ചിരിച്ച് നിന്ന രോഹിത് അമ്പയര്‍ തിരിഞ്ഞതിന് പിന്നാലെ സഹതാരങ്ങളോട് അമ്പയര്‍ക്ക് പറ്റിയ അബദ്ധം കാണിക്കുകയാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി