World Cup 2019

സ്മിത്തിന് നേര്‍ക്ക് കൂവി ആരാധകര്‍, കയ്യടിക്കാന്‍ പറഞ്ഞ് കോഹ് ലി, അതോടെ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി മുഴുവന്‍ കോഹ് ലിക്ക്‌

സമകാലിക മലയാളം ഡെസ്ക്

മാപ്പ് പറഞ്ഞതിന് ശേഷം ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ല. ആരാധകര്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു...ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യാനെത്തിയ സ്റ്റീവ് സ്മിത്തിനെ കൂവി വരവേറ്റ ഇന്ത്യന്‍ ആരാധകരോട് കയ്യടിക്കാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി മുഴുവന്‍ കോഹ് ലി വാങ്ങി. അതിന് പിന്നാലെ പ്രസ് കോണ്‍ഫറന്‍സിന് എത്തിയപ്പോള്‍ വാക്കുകളിലൂടേയും കോഹ് ലി തന്റെ നിലപാട് വ്യക്തമാക്കി.

സാധാരണ ഓസീസിനെതിരെ കളിക്കുമ്പോള്‍ കോഹ് ലിയിലേക്ക് വില്ലന്‍ പരിവേശം വരികയാണ് പതിവ്. പക്ഷേ ഓവലില്‍ കാര്യങ്ങള്‍ തിരിച്ചായിരുന്നു. തേര്‍ഡ് മാനിലേക്ക് ഫീല്‍ഡ് ചെയ്യാന്‍ സ്മിത്ത് എത്തിയപ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ ഓസീസ് താരത്തിന് നേരെ കൂവിയത്. രണ്ട് ഡെലിവറികള്‍ക്ക് വേണ്ടി മാത്രമാണ് സ്മിത്ത് അവിടെ നിന്നത്. ഇത് കണ്ട ഇന്ത്യന്‍ നായകന്‍ ആരാധകരോട് കയ്യടിക്കുകയാണ് വേണ്ടത് എന്ന് ആംഗത്തിലൂടെ നിര്‍ദേശിച്ചു. നെഞ്ചിലെ ലോഗോയിലേക്ക് വിരല്‍ ചൂണ്ടിയ കോഹ് ലി രാജ്യത്തിന് വേണ്ടി കയ്യടിക്കണം എന്നാണ് ആരാധകരോട് പറഞ്ഞത്...

പിന്നാലെ സ്മിത്ത് കോഹ് ലിക്കരികിലെത്തി...ഇരുവരും കൈകൊടുക്കുകയും ചെയ്തു. പന്ത് ചുരണ്ടലില്‍ നേരിട്ട വിലക്ക് കാലാവധി കഴിഞ്ഞ് ലോകകപ്പ് കളിക്കാനെത്തിയ സ്മിത്തില് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മോശം പ്രതികരണമാണ് കാണികളില്‍ നിന്നും വരുന്നത്. സ്മിത്ത് ഓസീസ് ടീമിന്റെ നായകനായിരുന്ന സമയത്തായിരുന്നു, ഓസീസ് താരങ്ങളുമായി സൗഹൃദം ഉണ്ടാവില്ലെന്ന് പോലും കോഹ് ലി ഒരിക്കല്‍ പറഞ്ഞത്. 

എന്നാല്‍ ഇംഗ്ലണ്ട് ലോകകപ്പിലേക്കെത്തുമ്പോള്‍ കോഹ് ലിയാകെ മാറുന്നു. സംഭവിച്ചത് സംഭവിച്ചു. അവന്‍ തിരികെ എത്തി. തന്റെ ടീമിന് വേണ്ടി നന്നായി കളിക്കുകയാണ് സ്മിത്ത് ലക്ഷ്യം വയ്ക്കുന്നത്. ഏതാനും നാള്‍ മുന്‍പ് ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് സത്യമാണ്. ഫീല്‍ഡില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട് ഞങ്ങള്‍. എന്നാല്‍ ഓരോ വട്ടം കളിക്കാനിറങ്ങുമ്പോഴും ഈ ചൂട് ഒരു താരം അനുഭവിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കില്ലെന്നും കോഹ് ലി മത്സരത്തിന് ശേഷം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും