World Cup 2019

കൂവല്‍ നിര്‍ത്തി കൈയടിക്കാന്‍ പറയാന്‍ എന്താണ് അവകാശം?; കോഹ്‌ലിക്കെതിരെ മുന്‍ ഇംഗ്ലീഷ് താരം 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് നേരെ കൂവിയ ആരാധകരോട് കയ്യടിക്കാന്‍ ക്രീസില്‍ നിന്ന് തന്നെ ആവശ്യപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ പ്രവൃത്തിക്ക് ക്രിക്കറ്റ് ലോകത്ത് നിന്നും പുറത്തുനിന്നുമുളള അഭിനന്ദനപ്രവാഹം തുടരുകയാണ്. മഹത്തരമായ പ്രവര്‍ത്തനമായിരുന്നു അത് എന്നാണ് മുന്‍ ക്രിക്കറ്റ് താരം സ്റ്റീവ് വോ വിശേഷിപ്പിച്ചത്. 

എന്നാല്‍ ഈ സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരമായ നിക്ക് കോമ്പ്ടണ്‍. കാണികളോട് കൂവല്‍ നിര്‍ത്താനും സ്മിത്തിനായി കൈയടിക്കാന്‍ പറയാനും കോഹ് ലിക്ക് അവകാശമില്ലെന്നാണ് കോമ്പ്ടണ്‍ പറയുന്നത്. ട്വിറ്റര്‍ വീഡിയോയിലൂടെ ആയിരുന്നു കോമ്പ്ടണ്‍ന്റെ പ്രതികരണം.

ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് സ്മിത്തിനെ കാണികള്‍ കൂവിയത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തിന് വിലക്ക് നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കാണികളുടെ പരിഹാസം. എന്നാല്‍ ബാറ്റിങ് നിര്‍ത്തി കാണികള്‍ക്ക് നേരെ തിരിഞ്ഞ് കൂവല്‍ അവസാനിപ്പിച്ച് കൈയടിക്കാന്‍ പറയുകയായിരുന്നു കോഹ് ലി. അതിനിടെ സ്മിത്തിന് കൈ കൊടുക്കുകയും ചെയ്തു കോഹ് ലി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു