World Cup 2019

ധവാന് കൈവിരലിനേറ്റ പരിക്ക് ഇന്ത്യയ്ക്ക് ആശങ്കയാവുന്നു; ഇന്ന് സ്‌കാനിങ്ങിന് വിധേയമാവും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തുടര്‍ച്ചയായ മൂന്നാം ജയം തേടി ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇറങ്ങാനിരിക്കെ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് ആശങ്ക തീര്‍ക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് ഇടയില്‍ ധവാന്റെ ഇടത് കൈവിരലിന് പരിക്കേറ്റിരുന്നു. താരത്തെ ഇന്ന് സ്‌കാനിങ്ങിന് വിധേയമാക്കും. 

ഓസീസ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ ഡെലിവറിയിലാണ് ധവാന് പരിക്കേറ്റത്. വേദന സഹിച്ചും ഓവലില്‍ ബാറ്റ് ചെയ്ത ധവാന്‍ സെഞ്ചുറി പിന്നിട്ടതിന് ശേഷമാണ് ക്രീസ് വിട്ടത്. എന്നാല്‍, പരിക്കേറ്റ വിരലിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമാവും ധവാന്‍ വ്യാഴാഴ്ച കീവീസിനെതിരെ ഇറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തത തീര്‍ക്കുക. 

ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് ആശങ്കയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഫീല്‍ഡ് ചെയ്യാന്‍ ധവാന്‍ ഇറങ്ങിയിരുന്നില്ല. ജഡേജയാണ് പകരം കളിച്ചത്. ഓപ്പണിങ്ങില്‍ ധവാനും രോഹിത്തും ചേര്‍ന്ന് ഓവലില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരുന്നു. ധവാന് കളിക്കാനായില്ലെങ്കില്‍ രാഹുലിനെ ഓപ്പണിങ്ങില്‍ ഇറക്കിയേക്കും. എന്നാല്‍, ഇത് എത്രകണ്ട് വിജയിക്കും എന്ന് പറയാനാവില്ല. ധവാന്‍ കീവീസിനെതിരെ കളിക്കും എന്ന് തന്നെയാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി