World Cup 2019

പന്തിനെയല്ല, റായിഡുവിനേയുമല്ല; ധവാന് പകരം മറ്റൊരു താരത്തെ നിര്‍ദേശിച്ച് കപില്‍ ദേവ്‌

സമകാലിക മലയാളം ഡെസ്ക്

ധവാന് പരിക്കേറ്റത് പിന്നാലെ നാലാം സ്ഥാനത്തേക്ക് ആര് വരും എന്ന ചോദ്യവും ക്രിക്കറ്റ് ലോകത്ത് വീണ്ടും ഉയരുകയാണ്. പന്തിനെ നാലാമതിറക്കണം എന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നവരാണ് ഏറെ...എന്നാല്‍ വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കായി വാദിക്കുന്നവരുണ്ട്...ധനി നാലാമതിറങ്ങട്ടെ എന്ന് പറയുന്നവരുമുണ്ട്..എന്നാല്‍ ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ് നാലാം സ്ഥാനത്തേക്ക് ഈ ചര്‍ച്ചകളിലൊന്നും പെടാത്ത ഒരു പേരാണ് ഉയര്‍ത്തുന്നത്. 

അജങ്ക്യ രഹാനെയെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് കപില്‍ ദേവ് വാദിക്കുന്നത്. പന്തിനും, റായിഡുവിനും മുന്‍പില്‍ പരിഗണന ലഭിക്കേണ്ടത് രഹാനേയ്ക്കാണ്. ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റ് കളിച്ച അനുഭവം രഹാനെയ്ക്കുണ്ട്. ഓപ്പണ്‍ ചെയ്യാനും, മധ്യനിരയില്‍ കളിക്കാനും രഹാനെയ്ക്ക് സാധിക്കുമെന്ന് കപില്‍ പറയുന്നു. 

ധവാന് പകരക്കാരനായി പന്തിനോട് ടീമിനൊപ്പം ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചതിന് പിന്നാലെയാണ് കപിലിന്റെ പ്രതികരണം വരുന്നത്. കൗണ്ടി കളിക്കുകയാണ് രഹാനെ ഇപ്പോള്‍. കൗണ്ടിയിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ രഹാനെ സെഞ്ചുറിയും നേടി. 16 മാസം മുന്‍പ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് രഹാനെ അവസാനമായി ഏകദിനം കളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി