World Cup 2019

2003ല്‍ പാകിസ്ഥാനെതിരെ സച്ചിന്‍, 2019ല്‍ രോഹിത്; ആരുടെ അപ്പര്‍ കട്ടാണ് കിടിലന്‍?

സമകാലിക മലയാളം ഡെസ്ക്

2003 ലോകകപ്പ്. എതിരാളികള്‍ പാകിസ്ഥാന്‍. ബൗളര്‍ അക്തര്‍, സ്‌ട്രൈക്ക് ചെയ്യുന്നത് സച്ചിന്‍. ഷോര്‍ട്ട് പിച്ച് ഡെലിവറിയില്‍ സച്ചിന്റെ തകര്‍പ്പന്‍ അപ്പര്‍കട്ട് സിക്‌സ്. 2019 ലോകകപ്പിലേക്കെത്തുമ്പോള്‍ സമാനമായ അപ്പര്‍കട്ട് വീണ്ടും. പിറന്നത് രോഹിത്തിന്റെ ബാറ്റില്‍ നിന്ന്, ഹസന്‍ അലിയുടെ ഡെലിവറിയില്‍. 

സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കില്‍ അന്ന് സച്ചിനില്‍ നിന്ന് വന്ന അപ്പര്‍ കട്ടിനെ ഓര്‍മിപ്പിച്ചായിരുന്നു രോഹിത്തിന്റെ പാകിസ്ഥാനെതിരായ ഓള്‍ഡ് ട്രഫോര്‍ഡിലെ ഷോട്ടുകളില്‍ ഒന്ന്. രോഹിത്തിന്റെ ഈ അപ്പര്‍ കട്ട് സിക്‌സ് വന്നതിന് പിന്നാലെ സച്ചിന്റെ സിക്‌സ് ആണ് തങ്ങളുടെ ഓര്‍മയിലേക്ക് എത്തിയതെന്ന് പറഞ്ഞ് ആരാധകരും സമൂഹമാധ്യമങ്ങളിലേക്കെത്തി. 

113 പന്തില്‍ നിന്ന് 140 റണ്‍സ് അടിച്ചെടുത്താണ് രോഹിത് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയത്. ആദ്യമായി ഒരുമിച്ച് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങി 136 റണ്‍സിന്റെ കൂട്ടുകെട്ടും രാഹുലിന് ഒപ്പം നിന്ന് രോഹിത് തീര്‍ത്തു. പാകിസ്ഥാനെതിരെ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇത്. ഏകദിനത്തില്‍ തുടര്‍ച്ചയായി പാകിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി രോഹിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ