World Cup 2019

അലറലോടലറലുമായി പന്തും സിവയും, ഇന്ത്യ-പാക് പോരിനിടയിലെ ആര്‍മാദിക്കല്‍

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് കാണണം എന്ന് ആഗ്രഹിക്കുന്ന ആരാധകരുണ്ട്. പരിക്കില്‍ നിന്ന് മുക്തമായി ധവാന്‍  ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കെത്തും എന്ന സൂചന പന്തിന്റെ ആരാധകരെ നിരാശരാക്കുന്നു. എന്നാല്‍ ക്രീസില്‍ നിന്നുള്ള ബ്ലാസ്റ്റ് ഇല്ലന്നേയുള്ളു. ഗ്യാലറിയിലിരുന്ന് ആര്‍മാദിക്കുകയാണ് പന്ത്. ഒപ്പം പാര്‍ട്ണര്‍ ഇന്‍ ക്രൈം ആയി സിവയുമുണ്ട്. 

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ഇരുന്ന് ഉറക്കെയുറക്കെ മത്സരിച്ച് അലറുകയാണ് സിവയും പന്തും. ഇന്‍സ്റ്റഗ്രാമിലൂടെ പന്ത് പങ്കുവെച്ച വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു. ബേബിസിറ്റര്‍ എന്ന ടാഗ് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഇതിലൂടെ പന്ത്. 

ഇംഗ്ലണ്ടിലേക്കെത്തിയെങ്കിലും ഇന്ത്യയുടെ പതിനഞ്ചംഗ സംഘത്തിലേക്ക് പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും ടീം അംഗങ്ങള്‍ക്ക് ഡ്രിങ്ക്‌സുമായി പന്ത് എത്തി. വെള്ള ജാക്കറ്റ് ധരിച്ചാണ് പന്ത് ഡ്രസിങ് റൂമിലേക്ക് എത്തിയത്. പിന്നാലെ ഭുവിയുടെ ജേഴ്‌സിയണിഞ്ഞ് ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലേക്കുമെത്തി. ധവാന്റെ പരിക്കില്‍ ഒരാഴ്ചയുണ്ടാവുന്ന മാറ്റം വിലയിരുത്തിയ ശേഷമാവും പന്തിനെ ടീമിലേക്ക് ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമുണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍