World Cup 2019

സിഗ്നലുകള്‍ സഹായിക്കും എന്ന് ഇതിലും നന്നായി പറയണോ? ട്രോളുമായി മുംബൈ, കൊല്‍ക്കത്ത പൊലീസും

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-പാക് ആവേശപ്പോരിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അതിന്റെ അലയൊലികള്‍ തുടരുകയാണ്. വിമര്‍ശനവും അഭിനന്ദനവും ട്രോളുമെല്ലാമായി ആരാധകര്‍ എത്തുമ്പോള്‍ മുംബൈ പൊലീസും കൊല്‍ക്കത്ത പൊലീസും അതിനൊപ്പം ചേരുന്നു. 

ഇന്ത്യ-പാക് പോരിന് മുന്‍പ് പച്ച ട്രാഫിക് സിഗ്നലിന്റെ ഫോട്ടോ ഒപ്പം ചേര്‍ത്ത് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. പച്ച കാണുന്നുണ്ടോ ഇന്ത്യ? എങ്കില്‍ വേഗത കൂട്ടൂ, നിങ്ങള്‍ എപ്പോഴും ചെയ്യുന്നത് പോലെ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കളിക്ക് മുന്‍പ് മുംബൈ പൊലീസ് എഴുതിയത്. ഇന്ത്യ-പാക് പോരാട്ടം കഴിഞ്ഞതിന് ശേഷം വീണ്ടും അവരെത്തി. 

ഇതിലും നന്നായി പറയാനാവില്ല സിഗ്നലുകളെ ഫോളോ ചെയ്യൂ എന്ന് എന്നാണ് മുംബൈ പൊലീസ് കുറിച്ചത്. കൊല്‍ക്കത്ത പൊലീസ് എത്തിയത് ഇരു നായകന്മാരും തമ്മിലുള്ള സംഭാഷണവും കൊണ്ടാണ്. എല്ലായ്‌പ്പോഴും നിങ്ങളെങ്ങനെ ജയിക്കുന്നു എന്ന് സര്‍ഫ്രാസ് ചോദിക്കുന്നു. ഞാന്‍ അത് പറയാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് കോഹ് ലി മറുപടി പറയുന്നതുമാണ് ഫോട്ടോ. രണ്ട് ട്വീറ്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

'പട്ടികജാതി-ഒബിസി സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി