World Cup 2019

കോഹ് ലിയെ വാനോളം പുകഴ്ത്തി, പക്ഷേ ആ റെക്കോര്‍ഡിലെ തന്റെ പേര് പറയാതെ വിട്ടു, ആരാധകരെ കീഴടക്കി ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് പാകിസ്ഥാനെതിരായ ഇന്നിങ്‌സിലൂടെ കോഹ് ലി സ്വന്തമാക്കിയത്. ഈ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്നത് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. കോഹ് ലിയെ വാനോളം പ്രശംസിക്കുമ്പോഴും, ഇതേ ലിസ്റ്റിലുള്ള തന്റെ പേര് ഒഴിവാക്കിയായിരുന്നു ഗാംഗുലിയുടെ സംസാരം. ദാദയുടെ ഈ നീക്കത്തെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകരിപ്പോള്‍. 

പാകിസ്ഥാനെതിരെ ഹസന്‍ അലിയുടെ ഡെലിവറിയില്‍ ഫൈന്‍ ലെഗിലൂടെ ബൗണ്ടറി നേടി സ്‌കോര്‍ 60ല്‍ എത്തിച്ചാണ് കോഹ് ലി 11000 റണ്‍സ് ക്ലബിലേക്ക് എത്തിയത്. ഈ നേട്ടം കൈവരിക്കാന്‍ സച്ചിനെടുത്തത് 286 ഇന്നിങ്‌സ്. ഗാംഗുലിയെടുത്തത് 288 ഇന്നിങ്‌സ്. എന്നാല്‍ കോഹ് ലിക്ക് വേണ്ടിവന്നത് 222 ഇന്നിങ്‌സ് മാത്രം. 

കോഹ് ലിയുടെ നേട്ടത്തെ കുറിച്ച് വാചാലനാവുന്നതിന് ഇടയില്‍ ഈ നേട്ടം കൈവരിച്ച സച്ചിന്റേയുംം, പോണ്ടിങ്ങിന്റേയും പേര് ഗാംഗുലി പറഞ്ഞു. എന്നാല്‍ സ്വന്തം പേര് പറയാന്‍ ഗാംഗുലി തയ്യാറായില്ല. ഗാംഗുലിയുടെ ഈ സമീപനത്തെ പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. 11000 റണ്‍സ് ക്ലബിലേക്കെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് കോഹ് ലി. സച്ചിനും ഗാംഗുലിയും മാത്രമാണ് ഏകദിനത്തില്‍ 11000 റണ്‍സ് പിന്നിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ