World Cup 2019

ധോനി-ജാദവ് കൂട്ടുകെട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച് സച്ചിന്‍; പോസിറ്റീവായി കളിക്കണമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

അഫ്ഗാനിസ്ഥാനെതിരെ പോസിറ്റീവ് കളിയല്ല മധ്യനിരയില്‍ ധോനി, ജാദവ് എന്നിവരില്‍ നിന്ന് വന്നതെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അത് തന്നെ നിരാശപ്പെടുത്തിയെന്നും സച്ചിന്‍ പറയുന്നു.

ഇതിലും നന്നായി ഇന്ത്യയ്ക്ക് കളിക്കാമായിരുന്നു. ജാദവും ധോനിയും ചേര്‍ന്നുള്ള കൂട്ടുകെട്ടും സന്തോഷിപ്പിക്കുന്നതായിരുന്നില്ല. വളരെ പതുക്കെയായിരുന്നു അത്. സ്പിന്നര്‍മാര്‍ക്കെതിരെ 34 ഓവറോളം ബൗള്‍ ചെയ്തു. 119 റണ്‍സാണ് ഇതില്‍ നിന്ന് സ്‌കോര്‍ ചെയ്തത്. ഈ കണത്ത് സുഖകരമല്ല. പോസിറ്റീവായ സമീപനം ഇവരില്‍ നിന്നുണ്ടായില്ലെന്നും സച്ചിന്‍ പറയുന്നു. 

അഞ്ചാം വിക്കറ്റില്‍ 84 പന്തില്‍ നിന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധോനിയും ജാദവും ചേര്‍ന്ന് തീര്‍ത്തത്. 38ാം ഓവറില്‍ കോഹ് ലി പുറത്തായതിന് ശേഷം 45 ഓവര്‍ വരെ നമ്മള്‍ കാര്യമായി റണ്‍സ് കണ്ടെത്തിയില്ല. മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ നിന്ന് കൂടുതല്‍ പോസിറ്റീവായ കളി വരണമായിരുന്നു. ജാദവ് സമ്മര്‍ദ്ദത്തിലായിരുന്നു. ആ സമയം ആവശ്യപ്പെടുന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ധോനിക്കും ജാദവിനുമായില്ലെന്നും സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും