മീനാക്ഷിയുടെ ജന്മദിനാഘോഷം ദിലീപിനും കാവ്യയ്ക്കുമൊപ്പം. ബന്ധുക്കളും സുഹൃത്തുക്കളും കാവ്യയുടെ വീട്ടുകാരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടിലായിരുന്നു ആഘോഷങ്ങള്‍. ഇന്നലെയായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ പിറന്നാള്‍.
മകളുടെ മനസ് മാറ്റിയല്ല താന്‍ വിവാഹം കഴിച്ചതെന്ന് കഴിഞ്ഞ ദിവസം ദിലീപ് ഒരു അഭിമുഖത്തിനിടയ്ക്ക് പറഞ്ഞിരുന്നു. അവള്‍ക്ക് അവളുടേതായ സ്റ്റാന്‍ഡ് ഉണ്ട്. ഞാന്‍ തന്നെ ബഹുമാനിക്കുന്ന ഒരാളാണ് മീനാക്ഷി. എന്റെ വീട്ടില്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ താമസിക്കുന്നത് മഞ്ഞപത്രക്കാരാണ്. അവര്‍ പറയുന്നത് കാവ്യയും മീനാക്ഷിയും തമ്മില്‍ വഴക്കിട്ട് പിരിഞ്ഞു എന്നൊക്കെയാണ്. ഞാന്‍ ഇപ്പോള്‍ സമാധനത്തോടെ ജീവിതം നയിക്കുകയാണ്. അവര്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളായിട്ട് എന്റെ കുടുംബത്തില്‍ ഉണ്ടെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ഇതിനിടയ്ക്കാണ് മീനാഷിയുടെ ജന്മദിനം കാവ്യയും ദിലീപും കൂടി ആഘോഷിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ