അശ്ലീലം പറഞ്ഞാല്‍ നന്ദന കേട്ടു നില്‍ക്കില്ല, രൂക്ഷ പ്രതികരണവുമായി ബാലതാരം

സാരി ഉടുത്തു നില്‍ക്കുന്ന ചിത്രത്തിന് താഴെവന്ന് അശ്ലീലം പറഞ്ഞവന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം
അശ്ലീലം പറഞ്ഞാല്‍ നന്ദന കേട്ടു നില്‍ക്കില്ല, രൂക്ഷ പ്രതികരണവുമായി ബാലതാരം

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനുവേണ്ടി ഒരുങ്ങി ഇറങ്ങുന്ന ചിലരുണ്ട്. ഇത്തരം അശ്ലീല കമന്റുകള്‍ കണ്ടാലും മറുപടി കൊടുക്കാന്‍ പല താരങ്ങളും തയാറാവാറില്ല. എന്നാല്‍  തന്നെ അശ്ലീലം പറയുന്നത് കേട്ട് അതുവഴി അങ്ങ് പോകാന്‍ ബാലതാരം നന്ദന വര്‍മ തയാറല്ല. സാരി ഉടുത്തു നില്‍ക്കുന്ന ചിത്രത്തിന് താഴെവന്ന് അശ്ലീലം പറഞ്ഞവന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നത് നന്ദനയുടെ മറുപടിയാണ്. 

നന്ദന വര്‍മ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഒരാള്‍ മോശമായി കമന്റ് ചെയ്തത്. ഉടന്‍ തന്നെ എത്തി നന്ദനയുടെ കുറിക്കുകൊള്ളുന്ന മറുപടി. എന്നാല്‍ മറുപടി അല്‍പ്പം കനത്തുപോയെന്നാണ് നന്ദനയുടെ ആരാധകര്‍ തന്നെ പറയുന്നത്. എന്നാല്‍ നന്ദനയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരും രംഗത്തെത്തി. ഒരു പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞാല്‍ ഈ മറുപടി തന്നെ കേള്‍ക്കണമെന്നാണ് നന്ദനയുടെ ആരാധകരുടെ പക്ഷം. 

ഇത് ആദ്യമായിട്ടല്ല സിനിമയിലെ ബാലതാരങ്ങള്‍ക്ക് ഇത്തരം അനുഭവമുണ്ടാകുന്നത്. ചെറിയ കുട്ടിയാണെന്ന് പോലും നോക്കാതെയാണ് ചിലരുടെ പ്രതികരണം. ഇതിന് മുന്‍പ് ക്വീന്‍ സിനിമയില്‍ അഭിനയിച്ച സാനിയയ്ക്കും ഇതേ അനുഭവമുണ്ടായിരുന്നു. ഒരു മണിക്കൂറിന് എത്രയാണ് വില എന്നു വരെ ചിലര്‍ ചോദിച്ചിരുന്നു. ഇതിനെതിരേ ശക്തമായി സാനിയ രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com