കാലവര്‍ഷത്തിനും മേലേ ആരവം തീര്‍ത്ത് കാല; പെരുമഴയായി പെയ്ത് രജനിയുടെ ആരാധകര്‍

ഡ്രംസ് കൊട്ടിയും നൃത്തം ചെയ്തുമൊക്കെയാണ് ആരാധകര്‍ തങ്ങളുടെ സ്‌റ്റൈല്‍മന്നന്റെ പുതിയ ചിത്രത്തിന് വരവേല്‍പ്പ് നല്‍കുന്നത്. 
കാലവര്‍ഷത്തിനും മേലേ ആരവം തീര്‍ത്ത് കാല; പെരുമഴയായി പെയ്ത് രജനിയുടെ ആരാധകര്‍

റെ നാളത്തെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ രജനീകാന്തിന്റെ കാല റിലീസ് ചെയ്തിരിക്കുകയാണ്. കനത്ത മഴയെപ്പോലും വകവയ്ക്കാതെയാണ് ആരാധകര്‍ രാവിലെത്തന്നെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത്. ഡ്രംസ് കൊട്ടിയും നൃത്തം ചെയ്തുമൊക്കെയാണ് ആരാധകര്‍ തങ്ങളുടെ സ്‌റ്റൈല്‍മന്നന്റെ പുതിയ ചിത്രത്തിന് വരവേല്‍പ്പ് നല്‍കുന്നത്. 

തമിഴ്‌നാട്ടിലെ റിലീസ് കേന്ദ്രങ്ങളിലെല്ലാം തന്നെ വെളുപ്പിനെ തന്നെ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരുന്നു. മുംബൈയിലെ സബര്‍മന്‍ മള്‍ട്ടിപ്ലസില്‍ ആരാധകര്‍ അര്‍ദ്ധരാത്രി 12 മണിക്കു തന്നെ കാല ഫാന്‍സ് ഓണ്‍ലി ടിക്കറ്റുകളുമായാണെത്തിയത്. അഞ്ച് മണി ആയപ്പോഴേക്കും ആയിരത്തിലധികം ആരാധകര്‍ മള്‍ട്ടിപ്ലസില്‍ തടിച്ചുകൂടി. ഇവരെ നിയന്ത്രിക്കാന്‍ മൂന്ന് പൊലീസ് ജീപ്പുകളും വാനും അവിടെ തമ്പടിച്ചിരിക്കുകയായിരുന്നു.

കനത്ത മഴ പോലും വകവയ്ക്കാതെയാണ് മുംബൈയിലെ ആരാധകര്‍ തലൈവരുടെ ചിത്രത്തിന്റെ റിലീസ് ആഘോഷിച്ചത്. പ്രത്യേകം യൂണിഫോമുകള്‍ അണിഞ്ഞായിരുന്നു ആരാധകരുടെ പ്രവേശനം. പുരുഷ ആരാധകര്‍ രജനിയുടെ പടം പ്രിന്റ് ചെയ്ത കറുത്ത ടീ ഷര്‍ട്ടും പാന്റ്‌സും സ്ത്രീ ആരാധകര്‍ പരമ്പരാഗത രീതിയിലുള്ള മഞ്ഞ നിറത്തിലുള്ള സാരിയുമായിരുന്നു ധരിച്ചിരുന്നത്. 

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മുന്നോടിയായി ആരാധകര്‍ വെച്ച പോസ്റ്ററുകള്‍ക്ക് 67 അടി ഉയരമായിരുന്നു. ഈ 67 അടിക്ക് പിന്നിലും തക്കതായ കാരണമുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഈയടുത്താണ് 67 വയസ് തികഞ്ഞത്. ഏതായാലും നിരവധി പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ചിത്രം വിജയകരമായി റിലീസ് ചെയ്തിരിക്കുകയാണ്.

തിരുനല്‍വേലിയില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിയ കാലാ കരികാലന്റെ വേഷമാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. രജനിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com