'ആ ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് ഞാന്‍, ഐശ്വര്യ സമ്മതം മൂളി' : അഭിഷേക് ബച്ചന്‍

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ ഐശ്വര്യയെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു സുന്ദരി മകളുണ്ടെന്നും അഭിഷേക്
'ആ ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് ഞാന്‍, ഐശ്വര്യ സമ്മതം മൂളി' : അഭിഷേക് ബച്ചന്‍

മുന്‍ലോക സുന്ദരിയും ബോളിവുഡിലെ സൂപ്പര്‍താരവുമായിരുന്ന ഐശ്വര്യ റായിയോടുള്ള പ്രണയം തുറന്ന് പറഞ്ഞത് താനാണെന്ന് അഭിഷേക് ബച്ചന്‍.  മുസാഫര്‍ അലി ചിത്രമായ ഉംമ്രാവോ ജാനില്‍ അഭിനയിക്കുമ്പോഴാണ് അത് സംഭവിച്ചതെന്നും അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തി. 


ജീവിതത്തിലും ജോലിയിലും ഐശ്വര്യ അങ്ങേയറ്റം സമര്‍പ്പണ മനോഭാവമുള്ള വ്യക്തിയാണെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. ബിടൗണില്‍ നിന്നുയരുന്ന ഗോസിപ്പുകള്‍ ഇക്കഴിഞ്ഞ 9 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ചര്‍ച്ചയായിട്ടേയില്ലെന്നും ഗോസിപ്പുകളെ അതിന്റെ വഴിക്ക് വിടുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ ഐശ്വര്യയെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു സുന്ദരി മകളുണ്ടെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിന്റെ പ്രിയപ്പെട്ട ദമ്പതിമാരാണ് ഐശ്വര്യയും അഭിഷേകും.ധായ് അഷ്‌കര്‍ പ്രേംകെ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ആദ്യമായി അഭിനയിച്ചത്. വളരെപ്പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി. അതിന് പിന്നാലെയാണ് കുച്ച് ന കഹോ വരുന്നത്. ഇതിന്റെ ചിത്രീകരണത്തിനിടെയാണ് ഐശ്വര്യയുമായി കൂടുതല്‍ അടുത്തത്. 2007 ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com