മലയാളികളുടെ ഇഷ്ടതാരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഫഹദ് സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് അല്ലെങ്കിലും വീട്ടിലെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാന്‍ നസ്രിയ മറക്കാറില്ല. ഫഹദ് ഫാസിലിനെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രസകരമായ പോസ്റ്റില്‍ ഫഹദിനുള്ള ചില ഓര്‍മപ്പെടുത്തലുകളുമുണ്ട്.
എന്തോ കാര്യമായി ചിന്തിച്ചിരിക്കുന്ന ഫഹദിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഈ വര്‍ഷവും എങ്ങനെയാണ് ഡിസംബര്‍ ഇത്ര പെട്ടെന്ന് വന്നത് എന്ന് ആശ്ചര്യപ്പെടുകയാണ് എന്റെ ഭര്‍ത്താവ് എന്ന അടിക്കുറിപ്പിലാണ് നസ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ വേഗം വരാനുള്ള കാരണവും നസ്രിയ പറഞ്ഞുകൊടുക്കുന്നുണ്ട്.
തന്റെ ബര്‍ത്ത്ഡേ മാസമായതിനാലാണ് ഡിസംബര്‍ തവേഗത്തില്‍ വന്നത് എന്നാണ് നസ്രിയയുടെ കണ്ടെത്തല്‍. ഹാഷ്ടാഗുകളിലൂടെയാണ് നസ്രിയ തന്റെ മനസിലിരിപ്പ് വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് ജന്മദിന സര്‍െ്രെപസ് നല്കുന്നതില്നിന്നും എങ്ങനെ രക്ഷപ്പെടാമെന്നു ഫഹദ് ചിന്തിക്കുകയാണെന്നാണ് നസ്രിയയുടെ തമാശരൂപേണയുളള ഹാഷ്ടാഗില്നിന്നും മനസിലാകുന്നത്. എന്തായാലും നസ്രിയയുടെ തമാശ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇനി 13 ദിവസം മാത്രമാണ് ഈ സുദിനത്തിനുള്ളത് എന്നാണ് ചിലരുടെ കമന്റ്. അഡ്വാന്‍സായി താരത്തിന് പിറന്നാള്‍ ആശംസിക്കുന്നവരും നിരവധിയാണ്. ഡിസംബര്‍ 20നാണ് നസ്രിയയുടെ ജന്മദിനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ