എംപിയായതിന് പിന്നാലെ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്; അഭിനയിക്കുന്നത് മമ്മൂട്ടി മുഖ്യമന്ത്രിയാവുന്ന ചിത്രത്തില്‍

ഉണ്ണിത്താന്‍ ഇതിനോടകം 20 സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്
എംപിയായതിന് പിന്നാലെ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്; അഭിനയിക്കുന്നത് മമ്മൂട്ടി മുഖ്യമന്ത്രിയാവുന്ന ചിത്രത്തില്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് നിന്ന് മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിലാണ് ഉണ്ണിത്താന്‍ പ്രധാന റോളില്‍ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഉണ്ണിത്താന്റെ മടങ്ങിവരവ്. ബോബിയും സഞ്ജയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തന്നെ നിയുക്ത എംപി എത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തട്ടെയെന്ന നിലപാടിലാണ് ഉണ്ണിത്താന്‍. സന്തോഷ് വിശ്വനാഥ് ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചനയ. 

രാഷ്ട്രീയത്തിനൊപ്പം സിനിമയിലും സജീവമാണ് ഉണ്ണിത്താന്‍ ഇതിനോടകം 20 സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒപരുങ്ങിയ ദി ടൈഗറാണ് ആദ്യ ചിത്രം. മമ്മൂട്ടി ചിത്രമായ ബല്‍റാം വെര്‍സസ് താരാദാസ്, ബ്ലാക്ക് ഡാലിയ, കാഞ്ചീപുരത്തെ കല്ല്യാണം, കന്യാകുമാരി എക്‌സ്പ്രസ് ,2011ല്‍ പുറത്തിറങ്ങിയ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്നിവയായിരുന്നു പ്രധാനചിത്രങ്ങള്‍. എംപിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളെ ബാധിക്കാതെയാവും സിനിമ ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com