'നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിലില്ല'; മരിച്ച കാമുകന് പിറന്നാള്‍ ആശംസയുമായ സഞ്ജയ് ദത്തിന്റെ മകള്‍

തൃഷാലയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന കാമുകന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്
'നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിലില്ല'; മരിച്ച കാമുകന് പിറന്നാള്‍ ആശംസയുമായ സഞ്ജയ് ദത്തിന്റെ മകള്‍

കാമുകന്റെ വേര്‍പാട് തീര്‍ത്ത വേദനയിലാണ് ഇപ്പോഴും ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല ദത്ത്. ജൂലൈയിലാണ് കാമുകന്റെ അകാല വിയോഗത്തെക്കുറിച്ച് തൃഷാല പറയുന്നത്. തുടര്‍ന്ന് തന്റെ പ്രിയപ്പെട്ടവനെ ഓര്‍മിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കാമുകന്റെ പിറന്നാള്‍ ദിനത്തില്‍ നൊമ്പരപ്പെടുത്തുന്ന പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ് തൃഷാല.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തൃഷാലയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന കാമുകന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും തന്റെ ജീവിതത്തില്‍ ഇല്ലെന്നാണ് അവര്‍ കുറിക്കുന്നത്.

ഒരു ദിവസമോ ഒരു സെക്കന്‍ഡോ ഒരു നിമിഷം പോലുമോ ഞാന്‍ നിന്നെ ഓര്‍ക്കാതെ ഇരിക്കുന്നില്ല. ഹാപ്പി ബര്‍ത്ത്‌ഡേ. റെസ്റ്റ് ഇന്‍ പീസ്... ഐ ലവ് യു. സ്‌നേഹത്തോടെ ബെല്ലാ മിയ' തൃഷാല കുറിച്ചു.

ഇറ്റലിക്കാരനാണ് തൃഷാലയുടെ കാമുകന്‍. അദ്ദേഹത്തിന്റെ മരണത്തോടെ കടുത്ത വിഷാദത്തിലേക്ക് തൃഷാല വീണിരുന്നു. സഞ്ജയ് ദത്തിന് റിച്ച മിശ്രയിലുണ്ടായ മകളാണ് തൃഷാല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com